എന്തുകൊണ്ട്​ പന്തിന്​ സഞ്ജുവിനേക്കാൾ അവസരങ്ങൾ ലഭിക്കുന്നു..?​ കാരണം വ്യക്​തമാക്കി സഞ്​ജുവി​െൻറ കോച്ച്​

ഇന്ത്യൻ വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ഋഷഭ്​ പന്ത്​ മറക്കാൻ ആഗ്രഹിക്കുന്ന വർഷമാണ് 2019​. ബാറ്റിങ്ങിലും വിക്കറ്റ്​ കീപ്പിങ്ങിലും താരം പുലർത്തിയ മോശം പ്രകടനങ്ങൾക്ക്​ ആരാധകരിൽ നിന്നടക്കം വിമർശനം നേരിടേണ്ടിവന്നു. ഇത്​ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിൽ നിന്നും താരത്തിന്​ പുറത്തേക്ക്​ വഴിതുറക്കുകയും ചെയ്​തു. അത്​ ഗുണകരമായതാക​െട്ട​ മലയാളി താരമായ സഞ്ജു സാംസണായിരുന്നു. എന്നാൽ,​ പ്രതീക്ഷിച്ച പ്രകടനം നടത്താത്തതിനെ തുടർന്ന്​ സഞ്​ജു വീണ്ടും ടീമിൽ നിന്നും ഒൗട്ടായി​. 

വെസ്റ്റ്​ ഇഡീസിനെതിരായ പരമ്പരയിൽ താരത്തിന്​ ഇടംലഭിച്ചില്ല. പക്ഷെ, ശിഖർ ധവാൻ പരിക്കേറ്റ്​ പുറത്തുപോയതോടെ സഞ്ജുവിന്​ വിൻഡീസിനെതിരായ ടി20 പരമ്പരയിൽ വീണ്ടും അവസരം ലഭിച്ചെങ്കിലും പ്ലേയിങ്​ ഇലവനിൽ സ്ഥാനം പിടിക്കാനായില്ല. എന്നാൽ 2020ൽ ശ്രീലങ്ക, ന്യൂസീലൻഡ്​ ടീമുകൾക്കെതിരെ കളിക്കാൻ താരത്തിനായി. 

മികച്ച താരമായിട്ട്​ കൂടി സഞ്ജുവിന്​ പന്തിനേക്കാൾ കുറവ്​ അവസരങ്ങൾ ദേശീയ ടീമിൽ ലഭിക്കാനുള്ള കാരണം വ്യക്​തമാക്കിയിരിക്കുകയാണ്​ സഞ്ജുവി​​െൻറ കോച്ചായ ബിജു ജോർജ്​. 

‘സഞ്​ജുവിനോട്​ അടുപ്പമുള്ള ആൾ എന്ന നിലക്ക്​ എന്നോട്​ ഇൗ ചോദ്യം ചോദിച്ചാൽ.. അവന്​ അതിലേറെ അവസരങ്ങൾ ലഭിക്കണമായിരുന്നു, എന്ന്​ ഞാൻ പറയും. എന്നാൽ ഇന്ത്യൻ ടീമി​​െൻറ കണ്ണിലൂടെ നോക്കുകയാണെങ്കിൽ, എന്തുകൊണ്ടാണ്​ ഋഷഭ്​ പന്തിന്​ ഒരുപാട്​ അവസരങ്ങൾ ലഭിക്കുന്നത്​...? ആദ്യത്തെ കാര്യം, അവൻ ഒരു ഇടംകൈയ്യൻ ബാറ്റ്​സ്​മാൻ ആണ്​. രണ്ടാമത്തെ കാര്യം, ലോകകപ്പ്​ മുന്നിൽ കണ്ടാണ്​ ഇന്ത്യ ടീമിനെ ഒരുക്കുന്നത്​.

ചിലപ്പോൾ മികച്ച ഇടംകൈയ്യൻ സ്​പിന്നർ അല്ലെങ്കിൽ ലെഗ്​ സ്​പിന്നർ ഉള്ള ടീമിനെതിരെ ഇന്ത്യക്ക്​ കളിക്കേണ്ടി വന്നേക്കാം. അതുപോലെ അപകടകാരിയായ ഇടംകൈയ്യൻ ഫാസ്റ്റ്​ ബൗളറുള്ള ടീമിനെതിരെയും ഇന്ത്യക്ക്​ ലോകകപ്പിൽ മത്സരങ്ങൾ വന്നേക്കാം. അത്തരം സാഹചര്യങ്ങളിൽ ഇടംകൈയ്യൻ ബാറ്റ്​സ്​മാനായ പന്ത് ടീമിന്​ മുതൽക്കൂട്ടാകും എന്നാണെ​​െൻറ അഭിപ്രായം. ഇക്കാര്യത്തിൽ എല്ലാം ടീമി​​െൻറ കൈയ്യിലാണ്​. നായകനും കോച്ചുമാണ്​ എല്ലാം തീരുമാനിക്കുന്നത്​.. ​ -ബിജു ജോർജ്​ ടൈംസ്​ ഒാഫ്​ ഇന്ത്യക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഒരു ടീമിനെതിരേ പന്ത്, സഞ്ജു ഇവരില്‍ ആരാണ് കൂടുതല്‍ യോജിക്കുകയെന്നു നോക്കിയാണ് മുഖ്യ സെലക്ടര്‍ ടീമിനെ പ്രഖ്യാപിക്കുന്നത്. ഒരാള്‍ക്കു അവസരം നല്‍കാതിരിക്കാന്‍ മനപ്പൂര്‍വ്വം ആരെങ്കിലും എന്തെങ്കിലും ചെയ്യുമെന്ന്​ താന്‍ കരുതുന്നില്ലെന്നും ബിജു കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Sanju Samson’s coach explains why Rishabh Pant has got more chances in Indian team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.